- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷിയിടത്തിൽ നിന്ന് പച്ച ഏലയ്ക്കാ മോഷണം; യുവാവ് അറസ്റ്റിൽ: തോട്ടത്തിൽ നിന്നും പറിച്ചെടുത്തത് അഞ്ച് കിലോ ഏലയ്ക്ക
കട്ടപ്പന: കൃഷിയിടത്തിൽ നിന്ന് പച്ച ഏലയ്ക്കാ മോഷ്ടിക്കുന്നതിനിടെ യുവാവ് പിടിയിൽ. കാഞ്ചിയാർ കക്കാട്ടുകടയിലെ കൃഷിയിടത്തിൽ നിന്ും ഏലയ്ക്ക പറിച്ചെടുത്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില് ഏൽപ്പിക്കുക ആയിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ താളുങ്കൽ കുന്നേൽപ്പറമ്പിൽ സുബിൻ വിശ്വംഭരൻ(29) ആണ് പിടിയിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
തോട്ടത്തിലെ സൂപ്പർവൈസറാണ് കള്ളനെ കണ്ടത്. ഇയാൾ സ്ഥലത്തെത്തിയപ്പോൾ ഏലത്തിന്റെ ചുവട്ടിലിരുന്ന് ഏലയ്ക്കാ പറിച്ചെടുത്ത് ബാഗിലും കവറിലുമാക്കുകയായിരുന്നു സുബിൻ. മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് അഞ്ചു കിലോ ഏലയ്ക്കാ പിടികൂടി.
കട്ടപ്പന സ്വദേശി പാട്ടത്തിന് എടുത്തിരിക്കുന്ന സ്ഥലത്തായിരുന്നു മോഷണം. കഴിഞ്ഞ ജൂലൈയിൽ നരിയമ്പാറ പുതിയകാവ് ദേവീ ക്ഷേത്രത്തിന്റെ ഭണ്ഡാരം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



