മല്ലപ്പള്ളി: കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിടെ കുന്നന്താനം പാലയ്ക്കാത്തകിടിയിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ. പാലയ്ക്കാത്തകിടി സ്മിതാ ഭവനം ശ്രീജ ജി. മേനോൻ (36), ഭർത്താവ് ബിനു (40) എന്നിവരാണ് മരിച്ചത്.

ശ്രീജയുടെ വയറിലും മാറിടത്തിലും കുത്തേറ്റ് നിലയിലാണ്. ബിനുവിന്റെ കഴുത്തിനാണ് മുറിവ്. ദമ്പതികൾ തമ്മിലുള്ള സംഘട്ടനത്തെ തുടർന്നാണ് കൊലപാതകം നടന്നിരിക്കുന്നത്. ബിനു ശ്രീജയെ കൊന്ന ശേഷം ജീവനൊടുക്കിയതോ മറിച്ചോ ആകാം സംഭവമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.