ബംഗളൂരു: കർണാടക ചിക്കബല്ലാപുരയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്കു പിന്നിൽ സുമോ ഇടിച്ചുകയറി 12 പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് അപകടം. ബാഗേപ്പള്ളിയിൽ നിന്ന് ചിക്കബല്ലാപുരയിലേക്ക് പോകുകയായിരുന്നു സുമോയാണ് അപകടത്തിൽപ്പെട്ടത്.

കനത്ത മൂടൽമഞ്ഞ് കാരണം റോഡരികിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറി ഡ്രൈവറുടെ ശ്രദ്ധയിൽപെടാതിരുന്നതാണ് അപകടകാരണം. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. ഒരാൾ ഗുരുതരപരിക്കുകളോടെ രക്ഷപെട്ടു.