- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പോക്സോ കേസിൽ 27-കാരന് 35 വർഷം കഠിനതടവ്
നെയ്യാറ്റിൻകര: ആറു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയെ 35 വർഷം കഠിന തടവിനു ശിക്ഷിച്ച് നെയ്യാറ്റിൻകര പോക്സോ അതിവേഗ കോടതി. പള്ളിച്ചൽ, നടുക്കാട്, കോട്ടുകോണം റോഡരികത്തുവീട്ടിൽ വിഷ്ണുപ്രസാദി(27)നെയാണ് പോക്സോ അതിവേഗ കോടതി ഒന്ന് ജഡ്ജി കെ.വിദ്യാധരൻ ശിക്ഷിച്ചത്. 2020-ലായിരുന്നു കേസിനാസ്പദമായ സംഭവം.
നരുവാമൂട് പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.സന്തോഷ്‌കുമാർ ഹാജരായി. പ്രതി 1,25,000 രൂപ പിഴ അടയ്ക്കാനും പിഴത്തുക കുട്ടിയുടെ കുടുംബത്തിനു നൽകാനും കോടതി ഉത്തരവിട്ടു.
Next Story




