- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന് മാറ്റി ഭാരതം ആക്കാനുള്ള ശുപാർശ; രാഷ്ട്രീയം പകൽ പോലെ വ്യക്തമെന്ന് മുഖ്യമന്ത്രി; സംഘ പരിവാറിന് ഇന്ത്യ എന്ന പദത്തോട് വെറുപ്പാണെന്നും പിണറായി വിജയൻ
തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതം ആക്കാനുള്ള എൻസിഇആർടി ശുപാർശ അംഗീകരിക്കാനാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ ഒഴിവാക്കുന്നതിനു പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്. സംഘ പരിവാറിന് ഇന്ത്യ എന്ന പദത്തോട് വെറുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തെ വക്രീകരിക്കാൻ എൻസിഇആർടിസിയിൽ നിന്നും തുടർച്ചയായി ശ്രമം നടക്കുന്നു. ഭരണഘടനാവിരുദ്ധമായ നിർദേശങ്ങൾക്കെതിരെ സമൂഹം രംഗത്തു വരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്ന് നേരത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. അക്കാഡമിക താത്പര്യങ്ങളെ അവഗണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പേരുമാറ്റത്തിനെതിരെ മുഖ്യമന്ത്രി




