കുറവിലങ്ങാട്: അയൽവാസിയായ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സിം കാർഡിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അയൽവാസിയായ കാണക്കാരി കടപ്പൂർ വാറ്റുപുര കോളനി ഭാഗത്ത് കോട്ടപ്പുറം കെ.സി.വിഷ്ണു (27) ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം. യുവാവിന്റെ സഹോദരന്റെ പേരിലുള്ള സിം കാർഡാണു വിഷ്ണു തന്റെ ഫോണിൽ ഉപയോഗിച്ചിരുന്നത്. യുവാവ് ഇതു തിരികെച്ചോദിച്ചതോടെ തർക്കമുണ്ടായെന്നും വിഷ്ണു ബീയർ കുപ്പി ഉപയോഗിച്ച് യുവാവിനെ കുത്തിയെന്നും പൊലീസ് പറഞ്ഞു. എസ്എച്ച്ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.