- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിന് മുന്നിൽ സ്‌കൂട്ടറിൽ അഭ്യാസപ്രകടനം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട് ബസിന് മുന്നിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച് അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ബസിന് മുന്നിൽ തടസം സൃഷ്ടിച്ച് വണ്ടിയോടിച്ചതിന് കല്ലായി സ്വദേശി ഫർഹാനെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
കോഴിക്കോട് മീഞ്ചന്ത ബൈപാസിലാണ് സംഭവം നടന്നത്. സിഗ് സാഗ് മാനറിലായിരുന്നു സ്‌കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയത്. സ്വകാര്യ ബസിന് മുന്നിൽ മീറ്ററുകളോളമാണ് യുവാവ് സ്‌കൂട്ടറുമായി അഭ്യാസ പ്രകടനം നടത്തിയത്.
യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിനാലാണ് ഇത്തരത്തിൽ അഭ്യാസ പ്രകടനം നടത്തിയത്. മറ്റു പ്രശ്‌നങ്ങൾ യുവാവും ബസ് ഡ്രൈവറും തമ്മിൽ ഇല്ല. യുവവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചുവെന്ന് ആർടിഒ അറിയിച്ചു.
Next Story




