- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടവണ്ണയിൽ ബൈക്ക് ഓട്ടോയ്ക്കുള്ളിലേക്ക് ഇടിച്ചു കയറി അപകടം; രണ്ടു പേർക്ക് പരിക്ക്
കാരശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ വലിയപറമ്പിൽ ബൈക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി അപകടം. വെള്ളിയാഴ്ച രാത്രി 9.10-ഓടെയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് സാരമായ പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
ഓട്ടോ ഡ്രൈവർ കീഴുപറമ്പ് സ്വദേശി കീരോളിൽ സുധീഷ് (32), ബൈക്ക് യാത്രികൻ പന്നിക്കോട് പൊലുകുന്നത്ത് ഷമീർ (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മണാശ്ശേരിയിലെ കെ.എം.സി.ടി. മെഡിക്കൽകോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിൽ സുധീഷിന്റെ ഭാര്യയും മകനുമാണ് ഉണ്ടായിരുന്നത്. ഇവർക്ക് കാര്യമായ പരിക്കില്ല.
ബൈക്ക് ഓട്ടോറിക്ഷയുടെ അകത്തേക്ക് ഒരു വശത്തുകൂടി ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് പൂർണമായും ഓട്ടോയുടെ ഡ്രൈവർ സീറ്റിനുള്ളിൽ കയറി പിൻചക്രം മുകളിലേക്കായി തലകുത്തനെ നിൽക്കുന്ന അവസ്ഥയിലായിരുന്നു. എന്റെ മുക്കം നെല്ലിക്കാപ്പറമ്പ് സന്നദ്ധസേന പ്രവർത്തകരും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.



