- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത അധ്യയനവർഷം മുതൽ ബി എസ് സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നിർബന്ധമാക്കും; മുന്നൊരുക്കം തുടങ്ങാൻ നിർദ്ദേശം
തിരുവനന്തപുരം: അടുത്ത അധ്യയനവർഷം (2024-25) മുതൽ ബി എസ് സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നിർബന്ധമാക്കും. മുന്നൊരുക്കം തുടങ്ങാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തണമെന്ന് രണ്ടുവർഷമായി ദേശീയ നഴ്സിങ് കൗൺസിൽ ആവശ്യപ്പെടുന്നുണ്ട്.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനുകളും സന്നദ്ധത അറിയിച്ചു. ഈ സാഹചര്യത്തിലാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ച യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർേദശം നൽകിയത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അല്ലാതെ അല്ലാതെ പ്രവേശനം നേടുന്നവരുടെ ബിരുദം അംഗീകരിച്ച് നൽകില്ലെന്നും കൗൺസിൽ എല്ലാസംസ്ഥാനങ്ങളെയും അറിയിച്ചിരുന്നു.
ഇപ്പോൾ ഹയർസെക്കൻഡറി മാർക്കിന്റെ അടിസ്ഥാനത്തിലാണ് നഴ്‌സിങ് പ്രവേശനം. പ്രവേശനപരീക്ഷയ്ക്ക് സമ്മതമാണെന്നു കോളജ് മാനേജ്‌മെന്റുകൾ അറിയിച്ചു. എന്നാൽ പരീക്ഷാ നടത്തിപ്പ് ആരെ ഏൽപിക്കണമെന്നും പ്രവേശന മാനദണ്ഡങ്ങൾ എന്തായിരിക്കണമെന്നും തീരുമാനിച്ചിട്ടില്ല.



