- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ട് തോണി മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു
കോഴിക്കോട്: കോഴിക്കോട്ട് തോണി മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചു. വടകര ചെരണ്ടത്തൂരിലാണ് സംഭവം. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അഭിമന്യു രക്ഷപ്പെട്ടു.
മീൻ പിടിക്കാനായി ഫൈബർ ബോട്ടിൽ പോയപ്പോൾ മാഹി കനാലിൽ വച്ചാണ് അപകടമുണ്ടായത്. ബോട്ട് മറിഞ്ഞപ്പോൾ ആദിദേവും ആദി കൃഷ്ണനും പായലിൽ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു. നീന്തി കരക്കെത്തിയ അഭിമന്യു നാട്ടുകാരെ വിവരം അറിയിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.
Next Story




