- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവണ്ടിയിലെ തിരക്കിൽ പെൺകുട്ടി കുഴഞ്ഞു വീണു; സംഭവം നേത്രാവതി എക്സ്‌പ്രസ് കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോൾ
കണ്ണൂർ: തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി (16346) എക്സ്‌പ്രസ് തീവണ്ടിയിലെ തിരക്കിൽ പെൺകുട്ടി കുഴഞ്ഞുവീണു. കോഴിക്കോട് സ്റ്റേഷനിൽ ശനിയാഴ്ച വൈകിട്ട് 6.05-നാണ് സംഭവം. വണ്ടി അരമണിക്കൂറോളം തിരൂർ സ്റ്റേഷനിൽ പിടിച്ചിട്ടതിനെത്തുടർന്ന് യാത്രക്കാരിൽ പലർക്കും തളർച്ച അനുഭവപ്പെട്ടിരുന്നു. വണ്ടി കോഴിക്കോട്ടെത്താറായപ്പോൾ പെൺകുട്ടി തളർന്നുവീണു. മറ്റു യാത്രക്കാർ പ്ലാറ്റ്ഫോമിൽ ഇരുത്തി വെള്ളവും മറ്റും നൽകി. ജനറൽ കോച്ചിൽ ഭീകര തിരക്കായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. നേത്രാവതി എക്സ്‌പ്രസിൽ ആകെ ഒന്നര കോച്ച് മാത്രമാണ് ജനറൽ ഉള്ളത്.
Next Story



