ആലപ്പുഴ: മില്ലിൽ തടിയിറക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. കാഞ്ഞിരശ്ശേരി വണ്ടാൻ പത്തൽ, എരുമേലി നോർത്ത് ജോസഫ് തോമസ് (53) ആണ് മരിച്ചത്. ലോറിയിൽ നിന്നും തടി ഇറക്കുന്നതിനിടെ തടി ഉരുണ്ടുവീണ് ഇടയിൽപ്പെടുകയായിരുന്നു. കായംകുളം എൻആർപിഎം ജംക്ഷനു വടക്കുവശം ഉള്ള തടിമിന്നലിൽ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ സംഭവം.

കായംകുളം അഗ്‌നിരക്ഷാസേന സംഭവസ്ഥലത്ത് എത്തി ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് തടി ഉയർത്തി ആളെ പുറത്തെടുത്ത് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.