- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു; അടുക്കള ഭാഗത്തുണ്ടായ തീ പിടുത്തത്തിൽ ഗൃഹോപകരണങ്ങൾ കത്തി നശിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു. വൈഎംസിഎ കവിത ഐടിസിക്ക് സമീപം സബർമതി റോഡിലാണ് സംഭവം. കവിത ഐടിസി ഉടമ കവിത നിവാസിൽ സംഗീത് ചക്രപാണിയുടെ വീടിനാണു തീപിടിച്ചത്. വീടിന്റെ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്. റഫ്രിജറേറ്റർ, മിക്‌സി തുടങ്ങിയ ഗൃഹോപകരണങ്ങൾ പൂർണമായും പാത്രങ്ങൾ എന്നിവ ഭാഗികമായും കത്തിനശിച്ചു.
ഇന്നലെ വൈകിട്ട് 5.50നാണ് സംഭവം. ഐടിഐയിലെ ജീവനക്കാരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സംഭവസമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് വാഹനം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടെങ്കിലും റോഡിന് വീതി കുറവായതിനാൽ ഇവിടേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടായിരുന്നു. സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോൾ തീ നിയന്ത്രണ വിധേയമായിരുന്നു. കത്തിക്കരിഞ്ഞ റഫ്രിജറേറ്ററിനു സമീപത്ത് ഇരുന്ന ഗ്യാസ് സിലിണ്ടർ സേനാംഗങ്ങൾ പുറത്തെത്തിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ എസ്.സനൽ കുമാർ, എ.ജെ.ബഞ്ചമിൻ, എച്ച്.പ്രശാന്ത്, സി.കെ.സജേഷ്, പി.പി.പ്രശാന്ത് ഹാഷിം, ഡാനി ജോർജ്, ടി.ടി.സന്തോഷ്, ഹോം ഗാർഡ് ലൈജു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തീപിടിത്തമുണ്ടായ വീടിനു 200 മീറ്റർ അകലെ വൈഎംസിഎശവക്കോട്ട പാലം റോഡിന് അരികിൽ നിന്നിരുന്ന പാഴ്മരത്തിലും ഇടിമിന്നലേറ്റു. മരം വിണ്ടുകീറി അപകടകരമായ അവസ്ഥയിലാണ്.



