- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശേരി സ്ഫോടനം വേദനാജനകവും അപലപനീയവുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കളമശേരി സ്ഫോടനം അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് രാഹുൽ ഗാന്ധി. സർക്കാർ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പരിഷ്‌കൃത സമൂഹത്തിൽ വെറുപ്പിനും അക്രമത്തിനും സ്ഥാനമില്ല. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. സംഭവത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും രാഹുൽ ഗാന്ധി എക്സിലൂടെ അറിയിച്ചു.
കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനായോഗത്തിലാണ് ഇന്ന് രാവിലെ 9.30യോടെ സ്‌ഫോടനം നടന്നത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ 12 വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സ്‌ഫോടനം നടത്തിയത് താനാണെന്ന അവകാശവാദവുമായി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ഉച്ചയോടെ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.
കീഴടങ്ങുന്നതിന് മുൻപ് ഡൊമിനിക് മാർട്ടിൻ ഫേസ്‌ബുക്കിൽ കുറ്റസമ്മതമൊഴി അടങ്ങുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഡൊമിനിക് മാർട്ടിൻ തന്നെയാണ് സ്‌ഫോടനത്തിന് പിന്നിലെ പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്.




