- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരുടെ തിരക്ക്: പരശുറാം എക്സ്‌പ്രസുകളിൽ അധിക ജനറൽ കോച്ചുകൾ
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി പരശുറാം എക്സ്‌പ്രസുകളിൽ ഓരോ അധിക ജനറൽ സിറ്റിങ് കോച്ചുകൾ വീതം അനുവദിച്ചു. 16649 മംഗളൂരു-നാഗർകോവിൽ പരശുറാമിൽ ഞായറാഴ്ച മുതൽ കോച്ച് വർധന പ്രാബല്യത്തിലായി. 16650 നാഗർകോവിൽ-മംഗളൂരു പരശുറാമിൽ തിങ്കളാഴ്ച മുതൽ അധിക കോച്ച് ഉൾപ്പെടുത്തും. കേരളത്തിലെ രൂക്ഷമായ ട്രെയിൻ യാത്രാതിരക്ക് പരിഹരിക്കാൻ 10 ട്രെയിനുകളിലാണ് അധിക ജനറൽ കോച്ചുകൾ അനുവദിച്ചത്.
16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്,16305 എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, 16307 ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്സ്‌പ്രസ്,16308 കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്സ്‌പ്രസ്, 16306 കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്‌പ്രസ് (നാളെ മുതൽ),16301 ഷൊർണൂർ-തിരുവനന്തപുരം വേണാട്,16302 തിരുവനന്തപുരം-ഷൊർണൂർ വേണാട്,16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (നവംബർ ഒന്നുമുതൽ) ട്രെയിനുകൾക്കാണ് അധിക ജനറൽ കോച്ചുകൾ റെയിൽവേ പ്രഖ്യാപിച്ചത്.




