- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സിങ് പ്രവേശനം; സമയ പരിധി ഏഴുവരെ നീട്ടി
തിരുവനന്തപുരം: നഴ്സിങ് പ്രവേശനത്തിനുള്ള സമയം നവംബർ ഏഴുവരെ നീട്ടി ഇന്ത്യൻ നഴ്സിങ് കൗൺസിൽ. ഒക്ടോബർ 31 വരെ ആണ് നേരത്തെ പ്രവേശനത്തിനു സമയം അനുവദിച്ചിരുന്നത്. ഇത് അനുസരിച്ച് സംസ്ഥാനത്തെ നഴ്സിങ് പ്രവേശനം ഏറക്കുറെ പൂർത്തിയായിരുന്നു. സ്പോട്ട് അലോട്‌മെന്റ് മാത്രമാണ് ഇനി അവശേഷിക്കുന്നത്. നവംബർ ഒന്നിന് ബി.എസ്സി. നഴ്സിങ് ക്ലാസ് ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. നഴ്സിങ് കൗൺസിൽ ഏഴുവരെ സമയം അനുവദിച്ച സാഹചര്യത്തിൽ ഒഴിവുവന്ന സീറ്റുകൾകൂടി നികത്താൻ സാവകാശം ലഭിക്കും.
Next Story



