- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയദർശിനി സമഗ്ര സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി പത്മനാഭന്; ഒരു ലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്‌കാരം ഡിസംബറിൽ സമ്മാനിക്കും
തിരുവനന്തപുരം: കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സമഗ്ര സാഹിത്യ സംഭാവനക്കായി ഏർപ്പെടുത്തിയ പ്രഥമ പ്രിയദർശിനി സാഹിത്യ പുരസ്‌കാരത്തിന് പ്രമുഖ കഥാകൃത്ത് ടി പത്മനാഭൻ അർഹനായതായി ജൂറി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബിഡി ദത്തൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2023 ഡിസംബറിൽ പുരസ്‌കാര ദാന ചടങ്ങ് നടക്കും. യു കെ കുമാരൻ, ഗ്രേസി, സുധാ മേനോൻ, അഡ്വ. പഴകുളം മധു എന്നിവർ ആയിരുന്നു. അവാർഡ് നിർണ്ണയ സമിതിയിലെ മറ്റു അംഗങ്ങൾ.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് പുരസ്‌കാരം നൽകുന്നത്. നവതി പിന്നിട്ട പത്മനാഭന്റെ സമഗ്രമായ സാഹിത്യ സംഭാവനകളും ശ്രദ്ധേയ ഇടപെടലുകളും കണക്കിലെടുത്താണ് പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സാഹിത്യത്തിലും സാംസ്‌കാരിക തലത്തിലും വേറിട്ട രീതികൾക്ക് തുടക്കം കുറിച്ച പത്മനാഭൻ ഒരു കാലഘട്ടത്തിന്റെ വക്താവു കൂടിയാണ് ടി പത്മനാഭൻ.
സാഹിത്യ മേഖലയിൽ പ്രത്യേകിച്ച് കഥാ സാഹിത്യ രംഗത്ത് ചെലുത്തിയ സ്വാധീനം, ജനപക്ഷ നിലപാടുകൾ, ശക്തമായ പ്രതികരണങ്ങൾ, പുതിയ ആഖ്യാന ശൈലി തുടങ്ങിയവ പത്മനാഭന്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്. വാർത്താസമ്മേളനത്തിൽ കെ പി സി സി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു, എഴുത്തുകാരിയും ജൂറി അംഗവുമായ ഗ്രേസി, സെക്രട്ടറി ബിന്നി സാഹിതി എന്നിവരും പങ്കെടുത്തു.




