തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമീഷൻ വിതരണത്തിന് 25.96 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സെപ്റ്റംബറിലെ കമീഷൻ വിതരണത്തിനായി തുക വിനിയോഗിക്കും.

ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കേണ്ട തുകയിൽ 742.62 കോടി രൂപ കുടിശികയാണ്. ഈ സാഹചര്യത്തിലും റേഷൻ വ്യാപരികളുടെ കമീഷൻ അനുവദിക്കാൻ സംസ്ഥാനം തീരുമാനിക്കുകയായിരുന്നു.