- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലാവസ്ഥാ വ്യതിയാനം : കോളേജ് വിദ്യാർത്ഥികൾക്കായി വീഡിയോ ഡോക്യുമെന്ററി ഫെസ്റ്റിവൽ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്, എവറസ്റ്റർ ഷെയ്ഖ് ഹസൻ ഖാനുമായി സഹകരിച്ച് കാലാവസ്ഥാ വ്യതിയാനം വിഷയമാക്കി വീഡിയോ ഡോക്യുമെന്ററി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. അൽ മുഖ്താദിർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആണ് പ്രായോജകർ. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികളെകുറിച്ച് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
വിഷയം: കാലാവസ്ഥാവ്യതിയാനം
ഫോക്കസ് ഏരിയ :
a. Farmers
b. Fishing Community
c. Differently Abled
d. Gender
1.കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
2.വീഡിയോ ദൈർഘ്യം, പരമാവധി 2 മിനിട്ട്
3.ഇംഗ്ലീഷിലോ, മലയാളത്തിലോ വീഡിയോ തയ്യാറാക്കാം.
4.ലാൻഡ് സ്‌കേപ്പ് മോദിലായിരിക്കണം വീഡിയോ
5. HD (1280 x 720) ഫോർമാറ്റിലാകണം വീഡിയോ
6. 2GBയിൽ കൂടുതൽ ഫയൽ സൈസ് പാടില്ല
7. വീഡിയോയും കോളേജ് പ്രിൻസിപ്പലിന്റെ സാഷ്യപത്രവും 9895130140 എന്ന ടെലിഗ്രാംഅക്കൗണ്ടിലാണ് അപ് ലോഡ് ചെയ്യേണ്ടത്. വിദ്യാർത്ഥികളുടെ പേര്, കോളേജിന്റെ പേര് , മൊബൈൽ നമ്പർ എന്നിവയും ഒപ്പം ചേർക്കണം. ഒരു കോളേജിൽ നിന്ന് പരമാവധി രണ്ട് എൻട്രികൾ മാത്രമേ പാടുള്ളു.
8.ഈ മേഖലയിലെ പ്രഗല്ഭരായിരിക്കും വിധികർത്താക്കൾ
9. ഒന്നാം സമ്മാനമായി 10000 രൂപയും രണ്ടാം സമ്മാനമായി 7500 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും പ്രോത്സാഹന സമ്മാനമായി 5 പേർക്ക് 1000 രൂപ വീതവും നൽകും.
10.എൻട്രി ഫീസ് ഇല്ല
11. എൻട്രികൾ ലഭിക്കേണ്ട അവസാനതീയതി നവംബർ 15, 2023.
വാർത്താസമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ, സെക്രട്ടറി കെ.എൻ.സാനു, പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ എന്നിവർ പങ്കെടുത്തു.




