- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ വിവാഹം ക്ഷണിക്കാൻ പോകവെ വാഹനാപകടം; സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് 45കാരി മരിച്ചു; പരിക്കേറ്റ ഭർത്താവ് ചികിത്സയിൽ
തിരുവനന്തപുരം: മകന്റെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചാല കരിമഠം സ്വദേശി ലേഖ (45) ആണ് മരിച്ചത്. സ്‌കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. കരമന പിആർഎസ് ആശുപത്രിക്ക് സമീപം ഇന്ന് മൂന്നരയോട് കൂടിയാണ് അപകടം നടന്നത്. വിവാഹം ക്ഷണിക്കാൻ വീട്ടിൽ നിന്നും പള്ളിച്ചലിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. .
ഭർത്താവ് കുമാറിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവെ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനായി ടിപ്പർ ലോറി വശത്തേയ്ക്ക് മാറിയപ്പോൾ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലേഖ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. അപകടത്തെത്തുടർന്ന് യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് കുമാർ പിആർഎസ് ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്ത മാസം 18നാണ് മകന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. സുനു അനു, അഞ്ചു എന്നിവരാണ് മക്കൾ.




