തിരുവനന്തപുരം: മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലും അങ്ങനെ ഒരു രീതിയിൽ അദ്ദേഹം പെരുമാറാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ പൊതുസമൂഹം വേണ്ട രീതിയിൽ പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അദ്ദേഹത്തിന് തന്നെ അത് തെറ്റാണെന്ന് തോന്നിയതുകൊണ്ടാണല്ലോ ക്ഷമചോദിച്ചത്. ക്ഷമകൊണ്ടുമാത്രം പ്രശ്നം തീർക്കാൻ മാധ്യമ പ്രവർത്തക തയ്യാറല്ല. അത്രമാത്രം മനോവേദന അവർക്ക് ഉണ്ടായിട്ടുണ്ട് എന്നാണല്ലോ അത് കാണിക്കുന്നത്. ഇതൊക്കെ മനസിലാക്കി ഇടപെടാൻ ഇതുപോലുള്ള ആളുകൾ തയ്യാറാവണം എന്ന് അവർ ഓർക്കുന്നത് നല്ലതാണ്', മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.