- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ ഭർത്താവിനെ ആക്രമിച്ചു; കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാനെതിരെ വധശ്രമത്തിന് കേസ്
കാസർകോട്: മകളുടെ ഭർത്താവിനെ ആക്രമിച്ച കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാൻ അബ്ദുല്ലക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മകളുടെ ഭർത്താവിന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസാണ് അബ്ദുല്ലയ്‌ക്കെതിരെ കേസെടുത്തത്. അബ്ദുല്ലയെ മർദ്ദിച്ചതിന് മകളുടെ ഭർത്താവിനെതിരേയും കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാൻ അബ്ദുല്ലക്കെതിരെ മകളുടെ ഭർത്താവ് കൊളവയൽ സ്വദേശി ഷാഹുൽ ഹമീദാണ് പരാതി നൽകിയത്.
കരുവളം അങ്കണവാടിക്ക് സമീപം വച്ച് ഭാര്യാ പിതാവ് തന്നെ ആക്രമിച്ചുവെന്നാണ് ഷാഹുലിന്റെ പരാതി. കരുവളം അങ്കണവാടിക്ക് തൊട്ടടുത്ത സൂപ്പർമാർക്കറ്റിൽ നിന്ന് ഡിഗിംങ് ഫോർക്ക് എടുത്ത് അബ്ദുള്ള ആക്രമിച്ചുവെന്നും ഇയാളുടെ പരാതിയിൽ പറഞ്ഞു. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആക്രമണമെന്നാണ് പരാതി. ആക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അബ്ദുല്ല ഷാഹുലിനെ ഓടിച്ചിട്ട് അടിക്കുന്നതും ഇയാൾ നിലത്ത് വീഴുന്നതും വീഡയോയിൽ കാണാം.
ഭാര്യ പിതാവ് തന്നെ മാരകമായി മർദ്ദിച്ചെന്നും ആക്രമണത്തിൽ താൻ ബോധരഹിതനായെന്നും ഷാബുൽ ഹമീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇയാൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ മർദ്ദിച്ചുവെന്ന അബ്ദുല്ലയുടെ പരാതിയിൽ ഷാഹുൽ ഹമീദിനെതിരേയും ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.



