- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർബൻ ബാങ്കിന്റെ ഏറ്റുമാനൂർ ശാഖയിൽനിന്ന് പണം തട്ടി; മുൻ മാനേജർക്കും കാഷ്യർക്കും ആറ് വർഷം കഠിന തടവ്
ഏറ്റുമാനൂർ: അർബൻബാങ്കിന്റെ ഏറ്റുമാനൂർ ശാഖയിൽനിന്ന് പണം തട്ടിയ കേസിൽ, മുൻ മാനേജർ സരളകുമാരി, മുൻ കാഷ്യർ മന്മഥൻ എന്നിവർക്ക് ആറുവർഷം കഠിനതടവ്. കൂടാതെ 60,000 രൂപ വീതം പിഴയും അടയ്ക്കണം. കോട്ടയം വിജിലൻസ് സ്പെഷ്യൽ ജഡ്ജി എം. മനോജ് ആണ് വിധി പറഞ്ഞത്.
1996-ലാണ് സാമ്പത്തികതട്ടിപ്പ് നടന്നത്. കോട്ടയം വിജിലൻസ് ഡിവൈ.എസ്‌പി. ആയിരുന്ന സി.എ. ഡൊമിനിക് രജിസ്റ്റർ ചെയ്ത കേസിൽ സിഐ. മാരായ ജോണി മാത്യു, പി. കൃഷ്ണകുമാർ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. മൂന്ന് കേസുകളിലായാണ് ശിക്ഷ.
ഏറ്റുമാനൂർ ശാഖയിൽ ദിവസ കളക്ഷൻ ലോണുകളിലും, എസ്.ബി. അക്കൗണ്ടുകളിലും ഗുണഭോക്താവ് അറിയാതെ ക്രമക്കേട് നടത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഇങ്ങനെ ഒൻപതുപേരുടെ പണം പ്രതികൾ ചേർന്ന് തട്ടിയെടുത്തെന്നായിരുന്നു കേസ്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രാജ്‌മോഹൻ ആർ.പിള്ള ഹാജരായി.



