കരീപ്ര: വിവിധ ക്ഷേത്രങ്ങളുടെ വഞ്ചിക്കുത്തിത്തുറന്ന് പണം അപഹരിച്ച കേസിൽ രണ്ട് കുട്ടികളടക്കം മൂന്നു പേരെ പൊലീസ് പിടികൂടി. കുണ്ടറ കേരളപുരം കോവിൽ മുക്ക് ചരുവിള പടിഞ്ഞാറ്റതിൽ അബി (19) യേയും രണ്ട് കുട്ടികളേയുമാണ് പിടികൂടിയത്. കരീപ്ര ചൂരപ്പൊയ്ക പാണംപറമ്പ് ക്ഷേത്രം, നെടുമൺകാവ് കുടിക്കോട് ക്ഷേത്രം, ഇടയ്ക്കിടം ക്ഷേത്രം, വെളിയം പടിഞ്ഞാറ്റിൻകര ചൂരക്കോട് ചാവരുകാവ് മഹാദേവർ ക്ഷേത്രം, പുലിയില ക്ഷേത്രം, കുഴിമതിക്കാട് ക്ഷേത്രം എന്നിവിടങ്ങളിലെ വഞ്ചികൾ കുത്തിത്തുറന്നാണ് ഇവർ4 പണം കവർന്നത്.

രാത്രി ബൈക്കിൽ ചുറ്റിക്കറങ്ങുന്ന മൂവർ സംഘം ക്ഷേത്രങ്ങളിലെ സാഹചര്യം വിലയിരുത്തി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് വഞ്ചികൾ കുത്തിപ്പൊളിച്ചാണ് മോഷണം നടത്തുന്നതാണ് രീതി. റോഡിൽ നിന്ന് ഒഴിഞ്ഞ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളാണ് മോഷണത്തിനു തിരഞ്ഞെടുക്കുന്നത്. വെളിയം ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞ ചിത്രങ്ങളാണ് ഇവരെ കുടുക്കിയത്. അബിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊല്ലത്തെ ജുവനയിൽ കോടതിയിൽ ഹാജരാക്കി.എഴുകോൺ ഇൻസ്‌പെക്ടർ അരുൺ, എസ്‌ഐ അനീഷ്, സിപിഒമാരായ കിരൺ, അഭിജിത്ത് എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്.