- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ അഞ്ചു വർഷം നടന്നത് വൻ സാമ്പത്തിക തട്ടിപ്പ്; ആലപ്പുഴ അനന്തനാരായണപുരം തുറവൂർ തിരുമല ദേവസ്വത്തിലെ കോടതി പുറത്താക്കിയ കമ്മിറ്റിക്കെതിരെ ഇഡി അന്വേഷണം
ആലപ്പുഴ: അനന്തനാരായണപുരം തുറവൂർ തിരുമല ദേവസ്വത്തിലെ കാലാവധി കഴിഞ്ഞു കോടതി പുറത്താക്കിയ കമ്മിറ്റിക്കെതിരെ ഇഡി അന്വേഷണം നടത്തുന്നതായി റിപ്പോർട്ട്. എച്ച് പ്രേംകുമാർ പ്രസിഡന്റായിരുന്ന കമ്മിറ്റിക്കെതിരെ ഇഡി അന്വേഷണം തുടങ്ങിയതായാണ് റിപ്പോർട്ട്. ഈ കമ്മറ്റി ഭരണം നടത്തിയ സമയത്ത് വൻ തോതിലുള്ള സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് സചന.
ആലപ്പുഴ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ഈ കമ്മറ്റിക്കെതിരെ നിരവധി കേസുകളും നിലനിൽക്കുന്നുണ്ട്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ FIR ന്റെ ചുവടുപിടിച്ചാണ് ഈ ഡി അന്വേഷണം. ഈ അന്വേഷണത്തിൽ പല സുപ്രധാന രേഖകളും കണ്ടെത്താൻ ആയിട്ടുണ്ട്. പൊലീസ് അന്വേഷണവും ഊർജ്ജിതമായി നടക്കുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചത്.
ഈ കമ്മറ്റിയുടെ കാലയളവിൽ വലിയ രീതിയിലുള്ള ദേവസ്വം വക സ്ഥലം വിലപ്പനയും, അനധികൃതമായി പട്ടയം നൽകുന്നതിനുള്ള എൻ ഒ സി വിതരണം ചെയ്തിട്ടുള്ളതിന്റെ പേരിൽ കോടികളുടെ അഴിമതി ആരോപണങ്ങളും ഉയർന്നു വന്നിട്ടുണ്ട്. മാത്രമല്ല ആലപ്പുഴ ജില്ല കോടതിയിലും, ഹൈ കോടതിയിലും ഈ കമ്മറ്റിയുടെ അഴിമതിക്കെതിരെ പലരീതിയിലുള്ള കേസുകളും നടക്കുന്നുണ്ട്.



