- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് കേസിൽ പ്രതിക്ക് രണ്ടു വർഷം തടവും പിഴയും
കൽപറ്റ: കഞ്ചാവ് കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിനതടവും 20,000 രൂപ പിഴയും. മൈലമ്പാടി അപ്പാട് പാറക്കൽ വീട്ടിൽ മനോജി (52)നെയാണ് കൽപറ്റ അഡീഷനൽ സെഷൻസ് (എൻ.ഡി.പി.എസ് സ്പെഷൽ) കോടതി ജഡ്ജ് എസ്.കെ. അനിൽകുമാർ ശിക്ഷിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം.
1.387 കി.ഗ്രാം കഞ്ചാവുമായി മധുകൊല്ലിയിൽ വെച്ച് മീനങ്ങാടി സബ് ഇൻസ്പെക്ടറായിരുന്ന എ.യു. ജയപ്രകാശാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർ സുധാകരനാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.യു. സുരേഷ് കുമാർ ഹാജരായി.
Next Story




