കൊച്ചി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് ഏഴ് വർഷം കഠിനതടവ് ശിക്ഷ. എറണാകുളം എരൂർ സ്വദേശി തങ്കച്ചനെയാണ് എറണാകുളം അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജോലി കഴിഞ്ഞു തിരിച്ചു വരികയായിരുന്ന ഭാര്യ ലിസിയെ വീടിനടുത്തുള്ള ഇടവഴിയിൽവെച്ച് അരിവാൾകൊണ്ട് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് കേസ്. 2022 ഏപ്രിൽ മാസമായിരുന്നു സംഭവം.