പട്‌ന: കടയിൽ നിന്നും ബിസ്‌കറ്റ് പൊതി മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാല് കുട്ടികളെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ബിഹാറിലെ ബഗുസുരൈ ജില്ലയിൽ ഒക്ടോബർ 28നായിരുന്നു സംഭവം. ഫാസിൽപൂരിലെ കടയിൽ നിന്നും ഏതാനും ബിസ്‌ക്റ്റ് പൊതികളും ചിപ്‌സും കുട്ടികൾ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദനം.

കടയുടമ കുട്ടികളെ പിടികൂടിയ ശേഷം തൂണിൽ കെട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. വിവരമറിഞ്ഞതോടെ വീർപൂർ സ്ഥലത്തെത്തി കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടികളെ മാതാപിതാക്കൾക്കൊപ്പം അയച്ചുവെന്നും സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.