- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറയുന്ന സർക്കാർ 130 കുടുംബങ്ങളുടെ കാര്യത്തിൽ കണ്ണടയ്ക്കുന്നു; കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ, കെ എസ് ആർ പെൻഷന് വേണ്ടി അനിശ്ചിതകാല നിരാഹാര സമരം
കൊച്ചി: കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ, കെ എസ് ആർ പെൻഷന് വേണ്ടി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് തുകയായ 72 കോടി പെൻഷൻ നൽകാനെന്ന പേരിൽ പിടിച്ചുവച്ചിട്ട് പെൻഷൻ നൽകാതെ അനീതിയും വഞ്ചനയും തുടരുന്നുവെന്നാണ് ജീവനക്കാരുടെ പരാതി.
ബോർഡ് മാനേജ്‌മെന്റിന്റെയും സർക്കാരിന്റെയും നീതിരഹിത നടപടിയിൽ പ്രതിഷേധിച്ചാണ് ബോർഡ് ആസ്ഥാന ഓഫീസിന് മുന്നിൽ, കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് റിട്ടയേർഡ് എംപ്ലോയീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല സമരം തുടങ്ങിയത്. വിരമിച്ച് 15 വർഷം കഴിഞ്ഞിട്ടും, വിരമിച്ച 130 ജീവനക്കാരിൽ 12 പേർ മരിച്ചിട്ടും ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറയുന്ന സർക്കാർ 130 കുടുംബങ്ങളുടെ വിധി നിർണായകമായ ഫയലിൽ തീരുമാനം എടുക്കാതിരിക്കുകയാണ്.
എറണാകുളം ബോർഡ് ഓഫീസ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം ടി ജെ വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.




