ആറന്മുള: സ്റ്റേഷൻ പരിധിയിൽ മാലക്കര പള്ളിയോട കടവിന് സമീപം പമ്പയാറ്റിൽ രണ്ടു ദിവസം മുൻപ് കാണാതായ ആളിന്റെ മൃതദേഹം കണ്ടെടുത്തു. മുളക്കുഴ അരീക്കര ശ്രീസദനത്തിൽ ശ്രീജിത്തി(53)ന്റെ മൃതദേഹമാണ് ബുധൻ രാവിലെ 10 ന് മാലക്കര അമ്പലക്കടവിന് സമീപം കണ്ടെത്തിയത്.

29 ന് വൈകിട്ട് മാലക്കര പള്ളിയോടക്കടവിന് സമീപം ഒരു സ്‌കൂട്ടറും ചെരുപ്പുകളും താക്കോലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടിരുന്നു. തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ പൊലീസിൽ അറിയിച്ചു. പൊലീസ് വാഹനത്തിന്റെ ഉടമസ്ഥനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വീട്ടിൽ നിന്നും കാണാതായി എന്ന് മനസ്സിലായി. കേസ് രജിസ്റ്റർ ചെയ്തു പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ആളിനെ കണ്ടുകിട്ടി ഇല്ലായിരുന്നു.