- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ മാരക ലഹരിഗുളികകളുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: സ്‌കൂട്ടറിൽ മാരക ലഹരി ഗുളികകളുമായി കുതിക്കുകയായിരുന്ന യുവാവ് തലശേരിയിലെ കൊടുവള്ളിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. കാവുംഭാഗം ഇടത്തിലമ്പലം ഉമ്മൻ ചിറയിലെ വൈശാഖിൽ വി.പി.വൈശാഖാണ് (28) പിടിയിലായത്.
യുവാവ് ആക്ടിവ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 10.85.ഗ്രാം വരുന്ന 18 സ്പാസ്മോ പ്രോക്സിവോൺ പ്ലസ് .ഗുളികകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. അതീവ ഗുരുതരാവസ്ഥയിലായ കാൻസർ രോഗികൾക്ക് വേദന സംഹാരിയായി നൽകുന്ന ഗുളികയാണിത്. പ്രതിയെ തലശ്ശേരി കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു.
മാരക മയക്കുമരുന്ന് കൈവശം വെച്ചതിന് എൻ.ഡി.പി.എസ് വകുപ്പു ചുമത്തിയത് കേസെടുത്തത്. പ്രതിയെ. കസ്റ്റഡിയിലെടുത്ത എക്‌സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർപി.പി. ജനാർദ്ദനൻ, പ്രിവന്റ് ഓഫീസർ കെ.സി.ഷിബു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി.പങ്കജാക്ഷൻ, സിവിൽ എക്സൈസ് ഓഫീസർ. ടി.കെ. ഷാൻ, എക്സൈസ് ഡ്രൈവർ സജീഷ്എന്നിവരാണുണ്ടായത്. തലശേരി മേഖലയിൽ മയക്കുഗുളിക വിൽപന വൈശാഖിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ടെന്ന് നേരത്തെ എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.




