- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെവി വാഹനങ്ങളിൽ നാളെ മുതൽ സീറ്റ്ബെൽറ്റ് നിർബന്ധം
തിരുവനന്തപുരം: നാളെ മുതൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ്ബെൽറ്റ് നിർബന്ധം. സംസ്ഥാനത്ത് 5200 കെഎസ്ആർടിസി ബസുകളിൽ സീറ്റ്ബെൽറ്റ് ഘടിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. നാളെ മുതൽ ഹെവി വാഹനങ്ങൾക്ക് ഫിറ്റ്‌നസ് ലഭിക്കുന്നതിന് ക്യാമറയും സീറ്റ് ബെൽറ്റും നിർബന്ധമാക്കിയിട്ടുണ്ട്.
കേന്ദ്ര നിയമ പ്രകാരം ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. പുതിയ വാഹനങ്ങളിൽ ഇപ്പോൾ സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്നുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാത്തവരിൽ നിന്ന് പിഴയീടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ക്യാബിനുള്ള ബസുകളിൽ ഡ്രൈവർക്കും സഹായിക്കുമുള്ള സീറ്റുകളിലും അല്ലാത്ത ബസുകളിൽ ഡ്രൈവർ സീറ്റിലുമാണ് ബെൽറ്റ് നിർബന്ധമാക്കിയിരിക്കുന്നത്.
സെപ്റ്റംബർ മുതൽ ഈ നിയമം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായാണ് നവംബർ വരെ സമയം നീട്ടിയത്. ഒക്ടോബർ 31നകം എല്ലാ ഹെവി വാഹനങ്ങളും സീറ്റ്‌ബെൽറ്റ് ഉറപ്പാക്കാനും സർക്കാർ നിർദ്ദേശിച്ചിരുന്നു.




