- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിലെ ഇന്ത്യാനയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് കുത്തേറ്റു; 24-കാരനായ വരുണിന്റെ നില അതീവ ഗുരുതരം; അക്രമി പിടിയിലായെന്ന് പൊലീസ്
വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യാനയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് കുത്തേറ്റു. 24-കാരനായ വരുണിനാണ് പരിക്കേറ്റത്. ജോർദൻ അൻഡ്രാഡ(24) എന്നയാളാണ് വരുണിനെ കത്തികൊണ്ട് ആക്രമിച്ചത്.
വൽപരൈസോ നഗരത്തിലുള്ള ജിമ്മിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അക്രമിയെ പൊലീസ് പിടികൂടി. കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. നിലവിൽ ഫോർട്ട് വെയിൻ ആശുപത്രിയിൽ ചികിത്സയിലുള്ള വരുണിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം.
അക്രമി വരുണിനെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. രക്ഷപ്പെടാൻ അഞ്ചു ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാവിലെ മസാജ് റൂമിൽ വച്ചുണ്ടായ പ്രശ്നത്തിനിടെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്നും പ്രതി ആൻഡ്രേഡ് പൊലീസിനോടു പറഞ്ഞു.
Next Story



