ആലപ്പുഴ: നിയന്ത്രണം വിട്ട പിക്കപ് വാൻ എതിർദിശയിൽനിന്നു വന്ന സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. തലവടി വാത പള്ളിൽ ജോസ് തോമസ് (മോനിച്ചൻ 57) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിൽകെട്ടിനുള്ളിലേക്കു തെറിച്ചു വീണ ജോസ് തോമസിന് ഗുരതരമായ പരിക്കേറ്റു. തുർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

രാവിലെ 7.20 ന് എടത്വ ബസ് ഡിപ്പോയ്ക്കു സമീപം ആയിരുന്നു അപകടം. ആലപ്പുഴ പറവൂരിലുള്ള വീട്ടിൽ നിന്നും ജോസ് തോമസ് തലവടിയിലേക്ക് വരുന്നതിനിടെ ആണ് സംഭവം.