- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: തുടർച്ചയായ മൂന്നാംദിനവും സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ് 45,120 രൂപയായി. അതേസമയം, ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,640 രൂപയിലുമെത്തി.
ചൊവ്വാഴ്ച പവന് 45,360 രൂപയും ഗ്രാമിന് 5,670 രൂപയുമായിരുന്നു വില. ഒക്ടോബർ 28 ന് സ്വർണവില കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. 45,920 രൂപയായിരുന്നു ഒക്ടോബർ 28, 29 തീയതികളിൽ സ്വർണവില. റിക്കാർഡിലെത്തിയ ശേഷമാണ് സ്വർണവില താഴേക്ക് കൂപ്പുകുത്തിയത്. മൂന്നു ദിവസത്തിനിടെ 800 രൂപയാണ് പവന് കുറഞ്ഞത്.
Next Story



