കൊല്ലം: കടയ്ക്കലിൽ ടിപ്പിറിനു പിന്നിൽ സ്വകാര്യബസിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെയാണ് സംഭവം. കടയ്ക്കലിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോകുകയായിരുന്ന ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പറിലിടിക്കുകയായിരുന്നു. ബസിന്റെ മുൻവശം തകർന്നു. ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.