ബംഗളൂരു: അഞ്ച് ദിവസത്തെ ആശങ്കക്ക് വിരാമമിട്ട് ബംഗളൂരു നഗരത്തെ വിറപ്പിച്ച പുലി വെടിയേറ്റ് ചത്തു. മൃഗഡോക്ടറെ ആക്രമിച്ചപ്പോഴാണ് പുലിക്ക് നേരെ വെടിയുതിർത്തത്. നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നിരവധി തവണയാണ് പുലിയെ കണ്ടത്. ശനിയാഴ്ചയായിരുന്നു പുലിയെ ആദ്യമായി കണ്ടെത്തിയത്.

ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള കുദ്‌ലു ഗേറ്റിലാണ് ഇന്ന് പുലിയെ കണ്ടത്. ബന്നാർഗട്ട ബയോളജിക്കൽ പാർക്കിന് സമീപമുള്ള വെറ്റിനറി ആശുപത്രിയിൽവച്ചാണ് പുലി ചത്തത്. പിടിക്കാനുള്ള ശ്രമത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.