- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ്ജെൻഡർ സമൂഹത്തിന് സുരേഷ് ഗോപിയുടെ സഹായം; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 10 ലക്ഷം രൂപ നൽകി
കൊച്ചി: ട്രാൻസ്ജെൻഡർ സമൂഹത്തിന് സുരേഷ് ഗോപിയുടെ കൈത്താങ്ങ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വാഹനാപകടത്തിൽ മരിച്ച മകൾ ലക്ഷ്മിയുടെ പേരിലുള്ള ഫൗണ്ടേഷനിൽനിന്നാണ് ഇത് നൽകുക. മുംബൈയിലെ സാമൂഹിക-സാംസ്‌കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'കേരളപ്പിറവി ട്രാൻസ്ജെൻഡേഴ്സിനൊപ്പം' പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ട്രാൻസ്ജെൻഡർമാർ പല നിവേദനങ്ങളും സമർപ്പിച്ചിട്ടുണ്ട്. സ്വന്തമായി അവയ്ക്ക് പരിഹാരം കാണാനുള്ള ശേഷി ഇപ്പോൾ ഇല്ല. എങ്കിലും അവയെല്ലാം കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു മുൻപാകെ അവതരിപ്പിക്കാൻ അവസരമൊരുക്കിത്തരാം''-സുരേഷ് ഗോപി പറഞ്ഞു.
പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാർ, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അതിഥി, ബിജെപി. സംസ്ഥാന സമിതിയംഗങ്ങളായ സി.ജി. രാജഗോപാൽ, പി.എസ്. ശിവശങ്കർ, ഷെവലിയാർ കെ.വി. ജോൺ, പാർഥൻ കെ. പിള്ള നാസിക്, സുജിത് ഭാരത് തൃശ്ശൂർ, ടി.ആർ. ദേവൻ, എംപി. ബിജു തുടങ്ങിയവരും 'ഗരുഡൻ' സിനിമയുടെ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.



