- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാമ്പിയിൽ കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു
പാലക്കാട്: കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു. പട്ടാമ്പിയിലാണ് സംഭവം. തൃത്താല കണ്ണന്നൂരിലെ കരിമ്പനക്കടവ് വച്ചാണ് ആക്രമണം. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാറാണ് മരിച്ചത്. ആക്രമണം നടന്ന സ്ഥലത്തിനു സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കഴുത്തിനു മുറിവേറ്റ നിലയിൽ കണ്ടെത്തിയ അൻസാറിനെ നാട്ടുകാരാണ് ആസുപത്രിയിൽ എത്തിച്ചത്. സുഹൃത്താണ് സംഭവത്തിനു പിന്നിലെന്നു അൻസാർ വെളിപ്പെടുത്തിയെന്നു ആശുപത്രി ജീവനക്കാർ പറയുന്നു. പിന്നീടാണ് അൻസാർ മരിച്ചത്.
Next Story




