പാലാ: കഞ്ചാവുമായി യുവാവ് പിടിയിൽ. സ്‌കൂട്ടറിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു പോകുമ്പോഴാണ് അര കിലോയിൽ അധികം കഞ്ചാവവുമായി യുവാവ് പിടിയിലായത്.

നിരവധി എൻഡിപിഎസ് കേസിൽ പ്രതിയായ പാലാ ളാലം കിഴതടിയൂർ കണ്ടത്തിൽ വീട്ടിൽ ജോബിൻ കെ. ജോസഫാണ് പിടിയിലായത്. രാത്രികാല സ്‌ട്രൈക്കിങ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി പാലാ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബി. ദിനേശിന്റെ നേതൃത്വത്തിൽ പാലാ എക്‌സൈസ് റേഞ്ച് ടീം നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.