ശ്രീനഗർ: ശ്രീനഗറിൽ രണ്ട് ഭീകരരെ പൊലീസ് പിടികൂടി. ഷാൽടെംഗ് പ്രദേശത്ത് അൽ-ബദർ സംഘടനയുടെ രണ്ട് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ സദർബാല സ്വദേശികളായ യാവർ റഷീദും ബാസിത് നബിയുമാണ് പിടിയിലായത്.

ഷാൽടെംഗ് പാലത്തിന് സമീപമുള്ള സുരക്ഷാ ചെക്ക് പോയിന്റിൽ രാത്രിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ രീതിയിൽ ഇവരെ കണ്ടെത്തിയത്. ഇവരിൽ നിന്നും ഒരു പിസ്റ്റൾ, രണ്ട് പിസ്റ്റൾ മാഗസിനുകൾ, 28 പിസ്റ്റൾ റൗണ്ടുകൾ, ഒരു ഹാൻഡ് ഗ്രനേഡ് എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയതായി സൈനിക വക്താവ് അറിയിച്ചു.