കോഴിക്കോട്: കണ്ണംപറമ്പിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം. വൈകീട്ട് അഞ്ചു മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. മൂന്നു യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കെട്ടിടത്തിന്റെ മുകൾ നിലയിൽ പെട്ടന്ന് തീപ്പടരുകയായിരുന്നു എന്നാണ് തൊഴിലാളികൾ പറയുന്നത്.

ഫർണിച്ചർ ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് തീ ആദ്യം പടർന്നത്. പിന്നീട് താഴേക്കും തീപ്പടർന്നു. ഇവിടെ ഉണ്ടായിരുന്ന പാചകവാതക സിലിൻഡറുകൾ തൊഴിലാളികൾ തീ കണ്ട ഉടനെ പുറത്ത് എത്തിച്ചതിനാൽ വൻദുരന്തം ഒഴിവായി.