കൊച്ചി: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ കേരളത്തെ വീണ്ടും കൊള്ളയടിക്കുന്നതാണ് വൈദ്യുതിചാർജ്ജ് വർദ്ധനവെന്ന് ഉമ തോമസ് എം എൽ എ പറഞ്ഞു. സാധാരണക്കാർക്ക് ഇരുട്ടടി നൽകുന്ന വൈദ്യുതിചാർജ്ജ് വർദ്ധനവിനെതിരെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പാലാരിവട്ടം കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സമസ്ത മേഖലയിലും പൊതുജനങ്ങളെ കൊള്ളയടിച്ച ശേഷം കേരളീയം നടത്തിയിട്ട് കാര്യമില്ല. ആ ധൂർത്തിന്റെ കൂടി അധിക ഭാരം സാധാരണക്കാർക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. കേരളീയത്തിന്റെ ഇടയിൽ തന്നെ ഇടിത്തീപോലെ നടപ്പാക്കുന്ന ഈ വൈദ്യുതിചാർജ്ജ് കൊള്ളക്കെതിരെ അതിശക്തമായ സമരങ്ങളുമായി കോൺഗ്രസ് തെരുവിലിറങ്ങുമെന്നും അവർ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് അധ്യക്ഷനായിരുന്നു. യുഡിഎഫ് ജില്ലാ ചെയർമാൻ സൊമിനിക്ക് പ്രസന്റേഷൻ നേതാക്കളായ ടി എം സക്കീർ ഹുസൈൻ ,ഐകെ രാജു, ജോസഫ് ആന്റണി, സേവ്യർ തായങ്കരി ,പി എസ് സുധീർ, വി കെ മിനിമോൾ ,ബേസിൽ പോൾ, പി ഐ മുഹമ്മദാലി, അബ്ദുൾ ലത്തീഫ്, അജിത് അമീർ ബാവ, റാഷിദ് ഉള്ളംപിള്ളി, ആന്റണി പൈനുംതറ, ജോഷി പള്ളൻ, പി വി സജീവൻ, രാധാമണി പിള്ള, അജിത തങ്കപ്പൻ, വിജുചുള്ളക്കൻ , ജോസഫ് അലക്‌സ്, ദിലീപ് കുഞ്ഞുകുട്ടി , ജോസ്ഫ് മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു.