- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ 10 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ 10 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ. ഹരിപ്പാട് പള്ളിപ്പാട് കരിപ്പുഴ മുപ്പത്തഞ്ചിൽ രാജീവ് (39) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ചാരായം വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്.
ആലപ്പുഴ എക്‌സൈസ് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് സിഐ എം. മഹേഷിന്റെ നിർദേശപ്രകാരം പ്രിവന്റീവ് ഓഫീസർമാരായ ഗോപകുമാർ, പ്രസന്നൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സജിമോൻ, റെനി, ദിലീഷ്, റഹീം, അരുൺ, രശ്മി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story




