- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ ആഭ്യന്തര സർവീസുകളുമായി എയർ ഇന്ത്യ; തിരുവനന്തപുരത്തേക്ക് എട്ടുമുതൽ സർവീസ് തുടങ്ങും
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് കൂടുതൽ ആഭ്യന്തര സർവീസുകൾ തുടങ്ങുന്നു. തിരുവനന്തപുരത്തേക്ക് എട്ടുമുതൽ സർവീസ് തുടങ്ങും. ബുധൻ, ശനി ദിവസങ്ങളിലാണ് സർവീസ്. വൈകിട്ട് ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ഏഴിന് തിരുവനന്തപുരത്തെത്തും. 7.30-ന് തിരികെ പുറപ്പെട്ട് 8.30-ന് കണ്ണൂരിൽ എത്തിച്ചേരും. ഇൻഡിഗോ കണ്ണൂർ-തിരുവനന്തപുരം സെക്ടറിൽ പ്രതിദിന സർവീസ് നടത്തുന്നുണ്ട്.
ബെംഗളൂരു, മുംബൈ സെക്ടറുകളിലേക്കും എയർ ഇന്ത്യ എക്സ്‌പ്രസ് ശൈത്യകാല ഷെഡ്യൂളിൽ സർവീസുകൾ പ്രഖ്യാപിച്ചു. എയർ ഏഷ്യയുമായി ലയനം പൂർത്തിയായതോടെയാണ് എയർ ഇന്ത്യ എക്സ്‌പ്രസ് കണ്ണൂരിൽനിന്നുൾപ്പെടെ പുതിയ സർവീസുകൾ തുടങ്ങുന്നത്.
Next Story



