വണ്ടിപ്പെരിയാർ: പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. വള്ളക്കടവിൽ ബാർബർ ഷോപ്പ് നടത്തുന്ന തങ്കമല എസ്റ്റേറ്റ് സ്വദേശി മണികണ്ഠൻ(30)നെയാണ് വണ്ടിപ്പെരിയാർ പൊലീസ് പിടികൂടിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ഇവരുടെ കൗൺസിലിങ്ങിൽ, മുടിവെട്ടുന്നതിനായി എത്തിയ തന്നെ ബാർബർഷോപ്പിൽവെച്ച് ഉപദ്രവിച്ചെന്ന് കുട്ടി പറയുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡുചെയ്തു.