- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണ മരണം
വയനാട്: മേപ്പാടിയിൽ എളമ്പിളേരിയിൽ ഉണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാൻ (58) ആണ് ദാരുണമായി മരിച്ചത്. രാവിലെ പണിക്കു പോയ ഇയാൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. രാവിലെ ഏഴ് മണിക്കും 7.30-നും ഇടയിൽ ജോലിക്ക് പോകുന്നതിനിടെയാണ് വഴിയോരത്തുവെച്ച് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.
സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സ്ഥലമാണ് എളമ്പലേരി. ഏലത്തോട്ടങ്ങൾ ധാരളമുള്ള സ്ഥലമാണ് ഇത്. കുഞ്ഞവറാൻ നടന്നു പോകുമ്പോൾ ട്രാൻസ്‌ഫോർമറിനടുത്തുവെച്ച് ആന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
Next Story



