തിരുവനന്തപുരം: കേരളീയം വേദിയായ മാനവീയം വീഥിയിൽ കൂട്ടത്തല്ല്. ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്. പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കൾ ചേർന്ന് നിലത്തിട്ട് മർദ്ദിച്ചു. സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. എന്നാൽ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. സംഘർഷത്തിനിടെ യുവാക്കളുടെ സംഘം ഇതിന് ചുറ്റും നിന്ന് നൃത്തം വച്ചു. അതുകൊണ്ട് തന്നെ കേസെടുക്കാനും സാധ്യതയില്ല.