- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് കനത്ത മഴ; അതിരമ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കോട്ടയം: കനത്ത മഴയെ തുടർന്നു കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ സെന്റ്അലോഷ്യസ് സ്‌കൂളിലാണ് ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.
ക്യാമ്പിൽ ആറു കുടുംബങ്ങളിലായി ആറു പുരുഷന്മാരും എട്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ 17 പേരുണ്ട്. ജില്ലയിൽ വെള്ളിയാഴ്ചയും ഇന്നും കനത്ത മഴയാണ് അനുഭവപ്പെട്ടത്. കനത്ത മഴയിൽ ജില്ലയിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി.
Next Story




