തിരുവനന്തപുരം: ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ പങ്കെടുക്കാനുള്ള ക്ഷണം മുസ്‌ലിം ലീഗ് നിരസിച്ചതിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. കോൺഗ്രസിന്റെ സമ്മർദത്തിനു വഴങ്ങിയോയെന്ന് വ്യക്തമാക്കേണ്ടത് ലീഗാണെന്ന് രാജീവ് പറഞ്ഞു.

സിപിഎം ഫലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് മുസ്ലിം ലീഗിനെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് മോശം പ്രതികരണങ്ങൾ നടത്തി. പൊതുവിഷയങ്ങളിൽ ഒരുമിച്ച് നിൽക്കണമെന്ന ലീഗിന്റെ തോന്നൽ സ്വാഗതാർഹമാണെന്നും രാജീവ് കൂട്ടിച്ചേർത്തു.